Supreme court is against Gyanesh Kumar
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തെന്ന ആരോപണം പരിശോധിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച് കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളെല്ലാം പരിശോധിക്കുമെന്നും, ഇലക്ഷന്‍ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായി ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല ഗ്യാനേഷിനെതിരായ ആരോപണങ്ങളില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഉത്തരവിട്ട കോടതി എസ്.ഐ.ആര്‍ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Keywords: Supreme court, Gyanesh Kumar, SIR, Form 6


COMMENTS