ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'ഫോം 6' അപേക്ഷകളിൽ വരുത്തിയ മാറ്റങ്ങൾക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംക...
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'ഫോം 6' അപേക്ഷകളിൽ വരുത്തിയ മാറ്റങ്ങൾക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാറ്റി. അപേക്ഷാ ഫോമിൽ ഏകപക്ഷീയമായി ഇത്തരം മാറ്റങ്ങൾ വരുത്തിയത് ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഔദ്യോഗിക ഫോമിൽ മാറ്റം വരുത്താൻ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച ശേഷം ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും കോടതി കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട്, അപേക്ഷകരുടെ മാതാപിതാക്കളുടെയോ മുത്തശ്ശൻ/മുത്തശ്ശിമാരുടെയോ മുൻകാല വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ഓൺലൈൻ അപേക്ഷകളിൽ മാറ്റം വരുത്തിയിരുന്നു. ഈ വിവരങ്ങൾ നൽകാതെ അപേക്ഷ പൂർത്തിയാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് വിഷയം വിവാദമായത്.
ഈ മാറ്റങ്ങൾ സുപ്രീംകോടതി മുൻപ് ശരിവെച്ചതാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി പൂർണ്ണമായും തള്ളി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആക്ഷേപങ്ങളും ഏകപക്ഷീയമായ തീരുമാനങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോൾ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്.
Key Words : Supreme Court, Form 6, Chief Justice, SIR

COMMENTS