ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വോട്ട് ചോർച്ച ആരോപണങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യം തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ന്യൂഡൽഹിയിലെ ബാരക്കമ്പ റോഡിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കൾ അനുമതി തേടിയിരുന്നെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് രാഹുൽ ഗാന്ധിയുടെ നിയമസംഘം സുപ്രീം കോടതി രജിസ്ട്രിയിൽ നേരിട്ടെത്തി ഹർജി ഫയൽ ചെയ്യുകയായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് ബാരക്കമ്പയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ശക്തമായ ബലപ്രയോഗം നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചുപൂട്ടി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Key Words : Supreme Court, Rahul Gandhi, Delhi Metro


COMMENTS