കൊച്ചി : നെടുമ്പാശേരിയില് മിനി കൂപ്പര് കാറിടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട കേസില് പ്രതി സുഹൈല് സജീവ് ജാമ്യാപേക്ഷ നല്കി. അങ്കമാലി മജിസ്...
കൊച്ചി : നെടുമ്പാശേരിയില് മിനി കൂപ്പര് കാറിടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട കേസില് പ്രതി സുഹൈല് സജീവ് ജാമ്യാപേക്ഷ നല്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്പ്പിച്ചത്. മറ്റന്നാള് ജാമ്യാപേക്ഷ പരിഗണിക്കും.
അതേസമയം, കാര് മത്സരയോട്ടം നടത്തിയിരുന്നോ ഉള്പ്പെടെയുള്ള കാര്യങ്ങളില് വ്യക്തത തേടാന് സുഹൈലിനെ കസ്റ്റഡിയില് വാങ്ങാനുള്ള നീക്കത്തിലാണ് പൊലിസ്.
മദ്യലഹരിയില് മൂന്ന് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് സുഹൈല് സജീവും കൂട്ടുപ്രതികളായ നിനവും ജോയാലും നിലവില് റിമാന്ഡിലാണ്.
എറണാകുളം റൂറല് പൊലിസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈലും മറ്റ് പ്രതികളും മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാണ് സുഹൈല് കാര് ഓടിച്ചതെന്നും റിമാന്ഡ് റിപ്പോര്ട്ടില് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
കാര് മത്സരയോട്ടത്തില് ഏര്പ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില് കൂടുതല് അന്വേഷണം ആവശ്യമാണെന്നും റിപ്പോര്ട്ടില് പറയുന്നു. ജാമ്യത്തില് വിട്ടയച്ചാല് സാമ്പത്തികശേഷിയും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറിക്കാന് സാധ്യതയുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Key Words : Suhail Sajeev, Bail plea


COMMENTS