കൊച്ചി : മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ വിദ്യാർത്ഥികൾ വളഞ്ഞു വച്ചു. ബിരുദധാന ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. കോള...
കൊച്ചി : മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ വിദ്യാർത്ഥികൾ വളഞ്ഞു വച്ചു. ബിരുദധാന ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെ എസ് എഫ് ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തി വളയുകയായിരുന്നു
കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലാണ് പ്രതിഷേധം. വിദ്യാർഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞു. പിന്നാലെ മന്ത്രി പരിപാടി നിർത്തി ഇറങ്ങിപ്പോയി.
കാലടി സർവകലാശാലയിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നാണ് ആരോപണം. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും വിദ്യാർഥികൾ പറഞ്ഞു.
Key Words : Education Minister Roji M. John, Maharaja's College

COMMENTS