തിരുവനന്തപുരം: വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഒ.എസ്.ഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേ...
തിരുവനന്തപുരം: വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഒ.എസ്.ഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കശുവണ്ടി വികസന കോർപ്പറേഷൻ) മാനേജിംഗ് ഡയറക്ടറായി (എം.ഡി) നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഐ.എ.എസ് അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പിൽ നിയമിച്ചിരുന്നത്. ഈ മാറ്റം നടന്ന് ഒരു മാസം തികയുന്നതിന് മുൻപാണ് പുതിയ നിയമനം.
കശുവണ്ടി മേഖലയിലെ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി, തൊഴിലാളികൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന രീതിയിൽ കോർപ്പറേഷനെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കശുവണ്ടി വ്യവസായ മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കശുവണ്ടി മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പുതിയ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നടപടികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Key Words : Sriram Venkitaraman, MD of Cashew Corporation

COMMENTS