തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്ത...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ടാണ് നേതാക്കൾ പരാതി കൈമാറിയത്. മുൻമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ ഭാരവാഹികൾ മന്ത്രിയെ സന്ദർശിച്ചത്.
ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ എത്രയും വേഗം ചുമതലയിൽ നിന്ന് മാറ്റണമെന്നും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ പരാതിയിൽ ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെ ഹോസ്റ്റൽ അധികൃതരുടെയോ വാർഡന്റെയോ അനുവാദമില്ലാതെ പോലീസ് അകത്തുകയറി ഭിന്നശേഷിക്കാരായ കുട്ടികളെയടക്കം ക്രൂരമായി മർദ്ദിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
Key Words : SFI, Ramesh Chennithala

COMMENTS