തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് തിരിച്ചടി. കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീൽ അന...
തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് തിരിച്ചടി. കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീൽ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ലെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിലപാട്. അപ്പീൽ ഫയലിൽ സ്വീകരിക്കേണ്ടെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനം. സിംഗിൾ ബെഞ്ച് ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.
അതേസമയം, കേസിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് പിണറായി വിജയൻ്റെ നീക്കം. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു പിണറായി വിജയൻ്റേയും മുഹമ്മദ് റിയാസിൻ്റേയും വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്.
എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇ.ഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സര്ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്.
Key Words : Pinarayi Viajyan, Masappadi Case

COMMENTS