തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ അതീവ സുപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രഹസ്യ സെക്ഷനുകളെ വിവരാവകാശ ...
ഏതെല്ലാം കേസുകളുടെയും അന്വേഷണങ്ങളുടെയും രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും. വിജിലൻസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോർട്ടുകളും മറ്റ് സുപ്രധാന രേഖകളുമാണ് ടി1 സെക്ഷൻ കൈകാര്യം ചെയ്യുന്നത്. പ്രതിവാര ഡയറികൾ, സോഴ്സ് റിപ്പോർട്ടുകൾ തുടങ്ങിയവയാണ് ടി2 സെക്ഷന്റെ പരിധിയിൽ വരുന്നത്.
2022-ൽ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തിയിരുന്ന ഈ വിഭാഗങ്ങളെയാണ് ഇപ്പോൾ സർക്കാർ വീണ്ടും പ്രത്യേക വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഴിമതിക്കേസുകളുടെ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഒളിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് പ്രതിപക്ഷവും വിവരാവകാശ പ്രവർത്തകരും ആരോപിക്കുന്നു. എന്നാൽ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ളതും രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുമായ വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി മാത്രമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
Key Words : Vigilance department , RTI

COMMENTS