Russian Drone Attack on Indian Pharma Plant in Ukraine; One Killed, Massive Damage Caused
കീവ് : റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌നില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റ് തകര്‍ന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉക്രെയ്‌നിലെ സുമിയിലുള്ള പ്രധാന ഫാര്‍മ പ്ലാന്റാണ് ആക്രമണത്തില്‍ ഭൂരിഭാഗവും നശിച്ചത്. ആളപായവും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണുകള്‍ പതിച്ച സുമിയിലെ പ്ലാന്റില്‍ നിന്നു വന്‍തോതില്‍ പുക ഉയര്‍ന്നുവരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
1994-ല്‍ ഇന്ത്യയില്‍ നിന്ന് ഉക്രെയ്‌നിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന വിതരണക്കാരായാണ് കുസും ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഇന്ത്യന്‍ പൗരനായ രാജീവ് ഗുപ്തയാണ് ഈ സ്ഥാപനം നടത്തുന്നത്.
2002-ല്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ വിതരണം നിര്‍ത്തി സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിര്‍മ്മാണ മേഖലയിലേക്ക് കടന്ന കമ്പനി, 2007-ല്‍ ഇന്ത്യയിലും 2009-ല്‍ ഉക്രെയ്‌നിലെ സുമിയിലും നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. പിന്നീട് ഇന്ത്യയില്‍ രണ്ട് പ്ലാന്റുകള്‍ കൂടി തുറന്നു.
പ്രധാനമായും ജനറിക് വിഭാഗത്തിലുള്ള 50-ലധികം മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ഉക്രെയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങി ഒമ്പതോളം രാജ്യങ്ങളിലേക്ക് ഇവ വിറ്റഴിക്കുന്നുണ്ട്.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി എക്‌സിലെ പോസ്റ്റിലൂടെ ഈ ആക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.
'ഇന്ന് രാവിലെ, റഷ്യക്കാര്‍ വീണ്ടും കീവിലെ പിവ്‌നിക്‌നി പാലത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. സുമിയിലുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ഹൗസിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ദാരുണമെന്ന് പറയട്ടെ, ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഡിനിപ്രോയില്‍ കമ്മ്യൂണിക്കേഷന്‍ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ഈ ആക്രമണങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു,' എന്ന് അദ്ദേഹം പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധകാലത്തുടനീളം പ്രവര്‍ത്തനം തുടര്‍ന്ന സുമിയിലെ പ്ലാന്റിന് ഇപ്പോഴത്തെ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
News in English:
An Indian-owned pharmaceutical plant belonging to the Kusum Group was destroyed in Ukraine following a Russian drone attack. One person was killed and several others were injured in the strike.
A major portion of the main pharma plant located in Sumy, Ukraine, was destroyed in the attack. Authorities stated that the casualties and the number of injured could rise further. Visuals showed dense smoke billowing from the plant in Sumy hit by the drones.
The Kusum Group began its operations in 1994 as a distributor exporting medicines from India to Ukraine. The entity is currently run by an Indian citizen, Rajiv Gupta.
In 2002, the company stopped distributing products of other firms and began launching its own brands in the market. Entering the manufacturing sector thereafter, it established production units in India in 2007 and in Sumy, Ukraine, in 2009. Later, it opened two more plants in India.
Manufacturing over 50 medicines primarily in the generic segment, the company exports its products to around nine countries, including Ukraine, Uzbekistan, Kazakhstan, and the Philippines.
Ukrainian President Volodymyr Zelenskyy condemned the attack in a post on X and expressed his condolences to the family of the deceased.
"This morning, Russians again launched a drone attack on the Pivnichnyi Bridge in Kyiv. A pharmaceutical warehouse in Sumy was also targeted in a drone strike. Tragically, one person was killed. I express my condolences to the family and loved ones of the deceased. A communications center in Dnipro was targeted as well. Six people were injured in these attacks," he stated.
The Sumy plant, which had continued its operations throughout the Russia-Ukraine war, suffered severe damage in this latest attack, with losses estimated at around ₹400 crore.


COMMENTS