.

യുഎസിൽ പ്രവർത്തനം വിപുലീകരിക്കാൻ ആർഎസ്എസ്; 'ആർഎസ്എസ് ഫ്രണ്ട്സ്' എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു

വാഷിങ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യു.എസ്.) പ്രവർത്തനം വിപുലീകരിക്കുന്നതിനും സംഘടനയെക്കുറിച്ചുള്ള ആഗോളതലത്തിലെ തെറ്റിദ്ധാരണകൾ തിരുത്തുന്നതി...



വാഷിങ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യു.എസ്.) പ്രവർത്തനം വിപുലീകരിക്കുന്നതിനും സംഘടനയെക്കുറിച്ചുള്ള ആഗോളതലത്തിലെ തെറ്റിദ്ധാരണകൾ തിരുത്തുന്നതിനുമായി 'ആർഎസ്എസ് ഫ്രണ്ട്സ്' (RSS Friends) എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. ആർഎസ്എസിന്റെ ഒരു കൂട്ടം അഭ്യുതയകാംക്ഷികൾ ചേർന്നാണ് യു.എസ്. നീതിന്യായ വകുപ്പിൽ (Department of Justice) 'ഫോറിൻ ഏജന്റ്സ് റജിസ്ട്രേഷൻ ആക്ട്' (FARA) പ്രകാരം സംഘടന രജിസ്റ്റർ ചെയ്തത്. ജോർജിയ ആസ്ഥാനമായാണ് സംഘടനയുടെ പ്രവർത്തനം.

മാധ്യമങ്ങളും രാഷ്ട്രീയ പ്രേരിതരായ ചില ഗ്രൂപ്പുകളും ആർഎസ്എസിനെക്കുറിച്ച് അമേരിക്കയിൽ പ്രചരിപ്പിക്കുന്ന തെറ്റായ ധാരണകൾ തിരുത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഇതിനായി യുഎസിലെ മാധ്യമപ്രവർത്തകർ, ഗവേഷകർ, നയരൂപീകരണ സ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ, പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് സംഘടന ആശയവിനിമയം നടത്തും. വിദ്യാഭ്യാസം, സാംസ്കാരികം, പബ്ലിക് റിലേഷൻസ്, കമ്മ്യൂണിറ്റി ഇടപെടലുകൾ എന്നിവയിലൂടെ ഹിന്ദു-അമേരിക്കൻ സമൂഹത്തിനിടയിൽ സ്വാധീനം ഉറപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഡൽഹി കേശവ്കുഞ്ചിലുള്ള ആർഎസ്എസ് ആസ്ഥാനത്തിന്റെ വിലാസമാണ് 'വിദേശ പ്രിൻസിപ്പൽ' ആയി രജിസ്ട്രേഷൻ രേഖകളിൽ നൽകിയിരിക്കുന്നത്. നിലവിൽ ആർഎസ്എസുമായി പ്രതിഫലം പറ്റുന്ന തരത്തിലുള്ള കരാറുകളോ, ലോബീയിങ് അല്ലെങ്കിൽ പി.ആർ കരാറുകളോ ഇല്ലെന്നും, എന്നാൽ സംഘടനയുമായി ആശയവിനിമയവും അംഗീകാരവും ഉണ്ടെന്നും 'ആർഎസ്എസ് ഫ്രണ്ട്സ്' ഭാരവാഹികൾ വ്യക്തമാക്കി. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ, സാമൂഹിക-സാംസ്‌കാരിക സംഘടനയായാണ് യു.എസ് രേഖകളിൽ ആർഎസ്എസിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

രാജേന്ദ്ര സോനാരികർ, ജയന്ത് പന്ത്, ദേവാനന്ദ ഗദ്ദം എന്നിവരാണ് ആർഎസ്എസ് ഫ്രണ്ട്സിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത 'യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻ' എന്ന പരിപാടിക്ക് തൊട്ടുമുമ്പാണ് സംഘടനയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത്.

Key Words : RSS, RSS Friends

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,806,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8116,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19506,Kochi.,2,Latest News,3,lifestyle,374,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2656,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,420,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1167,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1301,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2720,
ltr
item
www.vyganews.com: യുഎസിൽ പ്രവർത്തനം വിപുലീകരിക്കാൻ ആർഎസ്എസ്; 'ആർഎസ്എസ് ഫ്രണ്ട്സ്' എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു
യുഎസിൽ പ്രവർത്തനം വിപുലീകരിക്കാൻ ആർഎസ്എസ്; 'ആർഎസ്എസ് ഫ്രണ്ട്സ്' എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvzv8yJdLL333J7Z_PYQICSDJ4rHJ9tF2YvZUMWPq2AmHHsBvV0AzV4Kw1Hniu48XKxFOSjL8pgAEbjDKQqo9nJn6aSsSqp1yZ1IJ_2zxRb4JQuZbJUx1pRV4AABhv9BTThZq8hQpUCNB_zfd24pHsroLmgLt9oKkKgH58BBFTSe1YVCnKw0QJlvG0YQN_/s1600/rss.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvzv8yJdLL333J7Z_PYQICSDJ4rHJ9tF2YvZUMWPq2AmHHsBvV0AzV4Kw1Hniu48XKxFOSjL8pgAEbjDKQqo9nJn6aSsSqp1yZ1IJ_2zxRb4JQuZbJUx1pRV4AABhv9BTThZq8hQpUCNB_zfd24pHsroLmgLt9oKkKgH58BBFTSe1YVCnKw0QJlvG0YQN_/s72-c/rss.jfif
www.vyganews.com
https://www.vyganews.com/2026/10/rss-to-expand-operations-in-us-forms.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/rss-to-expand-operations-in-us-forms.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy