കൊച്ചി: ഗൾഫ് മലയാളി പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർദ്ധിപ്പിക്കുന്നു. കമ്പന...
കൊച്ചി: ഗൾഫ് മലയാളി പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർദ്ധിപ്പിക്കുന്നു. കമ്പനിയുടെ ഏറ്റവും പുതിയ വിന്റർ ഷെഡ്യൂളിന്റെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ശീതകാല സമയപ്പട്ടിക പ്രകാരം ഗൾഫ് മേഖലയിലേക്ക് മാത്രം പ്രതിദിനം 135 സർവീസുകൾ വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ പ്രവാസി മലയാളികൾ കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ തീരുമാനം വലിയ തോതിൽ പ്രയോജനം ചെയ്യും.
വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ തിരക്കേറിയ സീസണുകളിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സമയക്രമവും ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Key Words : Air India, Pravasi


COMMENTS