രജനികാന്ത് ആരാധകർ കാത്തിരിക്കുന്ന ‘ജയിലർ 2’ ഒടിടിയിലേക്ക്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം നവംബർ 12ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ...
രജനികാന്ത് ആരാധകർ കാത്തിരിക്കുന്ന ‘ജയിലർ 2’ ഒടിടിയിലേക്ക്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം നവംബർ 12ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2023ൽ പുറത്തിറങ്ങിയ ‘ജയിലറി’ന്റെ തുടർച്ചയായ ചിത്രം ഒക്ടോബർ 15നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ഭാഗത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ടൈഗറായി എത്തിയ രജനികാന്ത് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തിയറ്ററിൽ ചിത്രം കാണാൻ കഴിയാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ഒടിടി റിലീസ് അവസരമാകും.
ആമസോൺ പ്രൈം വീഡിയോയാണ് ചിത്രടിത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 12 എന്ന തീയതിയാണ് ഒടിടി റിലീസിനായി റിപ്പോർട്ടുകളിൽ പറയുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജനികാന്തിനൊപ്പം രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്. മോഹൻലാലും ശിവരാജ്കുമാറും ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നുണ്ട്.
key words : Jailer 2

COMMENTS