Rahul Gandhi acquitted in defamation case
ലഖ്നൗ: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. 2018 ല്‍ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായിരിക്കെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെ നല്കിയ മാനനഷ്ട കേസിലാണ് കോടതി നടപടി.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിയിലുള്ള പ്രത്യേക എം.പി/എം.എല്‍എ കോടതിയാണ് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തമാക്കിയത്.
വിധി പ്രസ്താവം കേള്‍ക്കുന്നതിനായി രാഹുല്‍ ഗാന്ധി കോടതിയിലെത്തിയിരുന്നു.
അതേസമയം കോടതിയിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു.
ന്യൂഡല്‍ഹിയില്‍ നിന്നും ലഖ്നൗവിലെത്തി സുല്‍ത്താന്‍പുരിലേക്കു പോകുമ്പാഴായിരുന്നു അപകടം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Rahul Gandhi Amit Shah, Defamation case, Lucknow



COMMENTS