.

റഫാല്‍ മറൈന്‍ ഐ.എന്‍.എസ് വിക്രാന്തില്‍ കന്നി ലാന്‍ഡിംഗ് നടത്തി; കരുത്തു കൂട്ടി നാവികസേന

Rafale Marine Makes Maiden Landing on INS Vikrant, Boosting Naval Might




പനജി: റഫാല്‍ മറൈന്‍ യുദ്ധവിമാനം ആദ്യമായി ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ആദ്യശ്രമത്തില്‍ തന്നെ ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ വിമാനത്തിനായി.

നാവികസേനയുടെ ഔദ്യോഗിക സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി, കപ്പല്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലേക്ക് വിമാനത്തെ സംയോജിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടം. ഐ.എന്‍.എസ് വിക്രാന്തില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വിലയിരുത്തുന്നതിനായി നാവികസേന ഗോവയില്‍ റഫാല്‍ മറൈനിന്റെ ഫ്‌ളൈറ്റ് ട്രയലുകള്‍ നടത്തിവരികയായിരുന്നു.


വിമാനവാഹിനിക്കപ്പലുമായുള്ള വിമാനത്തിന്റെ അനുയോജ്യത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും  സേവനസജ്ജമാക്കുന്നതിനും വേണ്ടിയാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്.

നാവികസേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 2025 ഏപ്രില്‍ 28-ന് ഇന്ത്യ ഫ്രാന്‍സുമായി ഏകദേശം 63,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു. 22 സിംഗിള്‍ സീറ്റ് ഫൈറ്റര്‍ വിമാനങ്ങളും 4 ട്വിന്‍ സീറ്റ് ട്രെയിനര്‍ വിമാനങ്ങളുമാണ് ഇന്ത്യ വാങ്ങഉന്നത്. ആയുധങ്ങള്‍, സിമുലേറ്ററുകള്‍, പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2030ല്‍ വിതരണം പൂര്‍ത്തിയാകും. നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലും ഫ്രാന്‍സിലുമായി പരിശീലനം നല്‍കും. തദ്ദേശീയ ആയുധങ്ങള്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും കരാറിലുണ്ട്.

ഇന്ത്യയില്‍ റഫാല്‍ ഫ്യൂസ്ലേജ് (വിമാനത്തിന്റെ പ്രധാന ഭാഗം) നിര്‍മ്മാണ കേന്ദ്രവും, എഞ്ചിനുകള്‍, സെന്‍സറുകള്‍, ആയുധങ്ങള്‍ എന്നിവയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള എം.ആര്‍.ഒ  കേന്ദ്രങ്ങളും സ്ഥാപിക്കും.

റഫാല്‍ മറൈന്‍ വിമാനങ്ങള്‍ കടലിലെയും കരയിലെയും ലക്ഷ്യങ്ങളിലേക്ക് വ്യോമ പ്രതിരോധത്തിനും ആക്രമണങ്ങള്‍ക്കും നാവികസേനയെ പ്രാപ്തമാക്കുകയും വിമാനവാഹിനി അധിഷ്ഠിത വ്യോമസ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നിലവില്‍ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാല്‍ മറൈന്‍ വിമാനങ്ങള്‍ വിമാനവാഹിനിക്കപ്പല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തവയാണ്. ഇവയുടെ ആഗമനം ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യന്‍ നാവികസേനയുടെ പോരാട്ട ശേഷി വന്‍തോതില്‍ ഉയര്‍ത്തും.

News in English: 

The Rafale Marine fighter aircraft has successfully landed for the first time on India’s indigenous aircraft carrier, INS Vikrant. The aircraft completed the landing on its very first attempt.

This achievement marks a significant milestone in integrating the aircraft into carrier-based operations prior to its official induction into the Indian Navy. The Navy had been conducting flight trials of the Rafale Marine in Goa to assess the modifications required for operations from INS Vikrant.

These trials are being conducted to ensure the aircraft's compatibility with the aircraft carrier and to prepare it for operational service.

On April 28, 2025, India signed an agreement worth approximately ?63,000 crore with France to acquire 26 Rafale aircraft for the Navy. India is procuring 22 single-seat fighter aircraft and 4 twin-seat trainer aircraft. The deal includes weapons, simulators, training, associated equipment, and logistics support.

Deliveries will be completed by 2030. Naval personnel will receive training in both India and France. The agreement also includes the transfer of technology for integrating indigenous weapons onto the aircraft.

A manufacturing facility for the Rafale fuselage (the aircraft's main body) as well as MRO (Maintenance, Repair, and Overhaul) centers for engines, sensors, and weapons will be established in India.

The Rafale Marine aircraft will empower the Navy to conduct air defense and attack missions against maritime and land targets, significantly enhancing its carrier-based air power.

Currently operated exclusively by the French Navy, Rafale Marine aircraft are specially designed for aircraft carrier operations. Their arrival will substantially boost the Indian Navy's combat capability in the Indian Ocean Region.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,806,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8121,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19520,Kochi.,2,Latest News,3,lifestyle,374,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2657,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,420,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1170,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1302,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2721,
ltr
item
www.vyganews.com: റഫാല്‍ മറൈന്‍ ഐ.എന്‍.എസ് വിക്രാന്തില്‍ കന്നി ലാന്‍ഡിംഗ് നടത്തി; കരുത്തു കൂട്ടി നാവികസേന
റഫാല്‍ മറൈന്‍ ഐ.എന്‍.എസ് വിക്രാന്തില്‍ കന്നി ലാന്‍ഡിംഗ് നടത്തി; കരുത്തു കൂട്ടി നാവികസേന
Rafale Marine Makes Maiden Landing on INS Vikrant, Boosting Naval Might
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEialR9ddylzYc-NxVlUvpqv-68TaK_UBc6szBAJitqt-_0WGn8ib6lu54GsKeuxmFP44RvwL3DbVQZfmMRFR_g-WSBYZToWB8Iw-ulAq8Qz1G_NHDL8bC3piMvqyxPPjJYbbzril44raKwAof8hZQ1JSeW6JaAMwWKiKQeOyExyQ2rFgd9gXqDBut4nrFs/w640-h360/Rafale%20INS%20Vikranth1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEialR9ddylzYc-NxVlUvpqv-68TaK_UBc6szBAJitqt-_0WGn8ib6lu54GsKeuxmFP44RvwL3DbVQZfmMRFR_g-WSBYZToWB8Iw-ulAq8Qz1G_NHDL8bC3piMvqyxPPjJYbbzril44raKwAof8hZQ1JSeW6JaAMwWKiKQeOyExyQ2rFgd9gXqDBut4nrFs/s72-w640-c-h360/Rafale%20INS%20Vikranth1.jpg
www.vyganews.com
https://www.vyganews.com/2026/10/rafale-marine-makes-maiden-landing-on.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/rafale-marine-makes-maiden-landing-on.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy