തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളോടിക്കും. തിരു...
തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോര്‍ത്ത് - മംഗളുരു ജങ്ഷന് സ്പെഷ്യല്‍ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജങ്ഷനില്‍ എത്തും.
മടക്ക ട്രെയിന്‍ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. രണ്ട് സെക്കന്‍ഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പര്‍ -6, ജനറല്‍ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍.
തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ താംബരം സ്പെഷ്യല്‍ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിന്‍ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. നാഗര്‍കോവില്‍, മധുര, വില്ലുപുരം വഴിയാണ് സര്‍വീസ്, കോച്ചുകള്‍ : തേഡ് എ.സി: 16, സ്ലീപ്പര്‍ -2, ജനറല്‍-1. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചു.
Key Words : Puja Holidays, Southern Railway , Special Trains

COMMENTS