തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ 3 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ 3 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ബസ് ഉടമ സംയുക്ത സമിതിയുടേതാണ് തീരുമാനം.
ഒക്ടോബർ 6ന് ഗതാഗതമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.
സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനായി സെപ്റ്റംബർ 2ന് സർക്കാർ പ്രത്യേക കമ്മീഷനെ നിയമിച്ചിരുന്നു. എന്നാൽ പത്മനാഭൻ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങളൊന്നും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു.
നിലവിലെ ഗതാഗതമന്ത്രി കെഎസ്ആർടിസിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായി തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ മറ്റു വഴിയില്ലാതെയാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുന്നതെന്നും ബസുടമകൾ വ്യക്തമാക്കി. ഇന്ന് മുതൽ ബസുടമകള്‍ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരമിരിക്കുകയാണ്. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഒരോ ദിവസവും രണ്ടുപേര്‍ വെച്ച് നിരാഹാരമിരിക്കും.
Key Words : Private bus strike

COMMENTS