ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനിടയിലും അതീവധൈര്യം കാട്ടി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറ...
ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനിടയിലും അതീവധൈര്യം കാട്ടി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.
സഹ പൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി വിഡിയോ കോളിലൂടെയാണ് സംസാരിച്ചത്.
അക്രമിയുടെ കുത്തേറ്റു പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്നിട്ട് യാത്രക്കാരുടെ ജീവൻ സംരക്ഷിച്ച സ്മിത്തിന്റെ പ്രവൃത്തി രാജ്യത്തിന് അഭിമാനകരമാണെന്നും, മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് അദ്ദേഹത്തിന്റെ ധീരതയിലൂടെ വീണ്ടും തെളിയിക്കപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
മരണത്തെ മുന്നിൽ കണ്ട ആ ഭീകര നിമിഷങ്ങളും തന്റെ ആരോഗ്യസ്ഥിതിയും സ്മിത്ത് മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
Key Words : Smith Machchhar, Narendra Modi


COMMENTS