ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർ...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി.
ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷാണ് വിവരങ്ങള്‍ എക്‌സിലൂടെ പുറത്തുവിട്ടത്.
പലകുറി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതിനിടെയാണ് വൈകിയുള്ള ഈ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു.
key words : President Droupadi Murmu, INDIA bloc M, Gyanesh Kumar.


COMMENTS