ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന പ്രഗ്യാൻ ഓജ. അജിത് അഗാർക്കർക്ക് പകരക്കാരനായാണ് ...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന പ്രഗ്യാൻ ഓജ. അജിത് അഗാർക്കർക്ക് പകരക്കാരനായാണ് ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സെലക്ടറായി ചുമതലയേല്‍ക്കുന്നത്. ബി സി സി ഐ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്.
അജിത് അഗാർക്കറിന് പകരക്കാരനായി ഓജ നേരത്തെ താല്‍ക്കാലിക സെലക്ടറായി പ്രവർത്തിച്ചിരുന്നു. ഇപ്പോള്‍ ബോർഡ് അദ്ദേഹത്തിന് മുഴുവൻ സമയ ഉത്തരവാദിത്തം നല്കി.
അശോക് മല്‍ഹോത്രയും ജതിൻ പരഞ്ജപെയും ഉള്‍പ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് (സി എ സി) പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.
Key Words : Pragyan Ojha, Indian Cricket Team

COMMENTS