തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വര...
തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാത ചുഴി. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതേ മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.
തായ്ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി ചക്രവാത ചുഴി.സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി നാളെ (ഒക്ടോബർ 21) രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്ന് ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത.
കേരളത്തിൽ 2026 ഒക്ടോബർ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 20,21,22,23,24 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
Key Words : Kerala Rain

COMMENTS