തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള മൂന്നു ജില്ലകളില്‍ ഇന്ന് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി. വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ട്രക്കിങ് എന്നിവയ്ക്ക് ഇന്നു നിരോധനം. പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് നിലവിൽ മഴ ശക്തമാകാൻ കാരണം.
ന്യൂനമർദ്ദ രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിലും ഇടിമിന്നലിലും അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
Key Words : Rain Alert

COMMENTS