തെൽ അവീവ്: ഇസ്രായേൽ പാർലമെന്റ് (നെസറ്റ്) തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതോടെ രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. നിലവിലെ...
തെൽ അവീവ്: ഇസ്രായേൽ പാർലമെന്റ് (നെസറ്റ്) തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതോടെ രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനും പ്രതിപക്ഷ സഖ്യത്തിനും ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടാനായില്ല. ഇതോടെ രാജ്യം ആര് ഭരിക്കുമെന്നത് സംബന്ധിച്ച് കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. 19 സീറ്റുകൾ നേടിയ അറബ് പാർട്ടികളാണ് ഇനിയുള്ള സർക്കാർ രൂപീകരണത്തിൽ നിർണായകമാവുക.
നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തി ഒരു ബദൽ സർക്കാർ രൂപീകരിക്കണമെങ്കിൽ പ്രതിപക്ഷത്തിന് അറബ് പാർട്ടികളുടെ പിന്തുണയോ സഹകരണമോ അനിവാര്യമായി വരും. എന്നാൽ അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ജൂത പ്രതിപക്ഷ പാർട്ടികൾക്കിടയിൽ മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പ്രതിപക്ഷത്തിന് വെല്ലുവിളിയാണ്. വരും ദിവസങ്ങളിൽ ഇരു മുന്നണികളും പുതിയ സഖ്യ ചർച്ചകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ ധാരണകൾ സാധ്യമായില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
Key Words : Israel, Benjamin Nethanyahu, Arab Parties

COMMENTS