Pinarayi, Mamata, Arvind Kejriwal, Abhijit Dipke and Several Other Leaders Detained During Protest
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കിടെ പ്രതിപക്ഷ നിരയിലെ മുന്‍ മുഖ്യമന്ത്രിമാരായ നാലുപേരെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് നടന്ന 'കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി' പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ശ്രമിക്കുന്നതിനിടെയാണ് കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിണറായി വിജയനൊപ്പം സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ഛത്രസാല്‍ സ്റ്റേഡിയത്തിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മണിക് സര്‍ക്കാരും പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായി. പിണറായിയെ അറസ്റ്റുചെയ്ത ശേഷം രണ്ടു മണിക്കൂറിലേറെ ഡല്‍ഹി നഗരത്തില്‍ പൊലീസ് അദ്ദേഹത്തെയുംകൊണ്ടു കറങ്ങി. കടുത്ത ചൂടില്‍ പൊലീസ് നടപടിയില്‍ പിണറായി ഏറെ ക്ഷീണിതനായി.
സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യൂവില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയെയും നിരവധി പാര്‍ട്ടി എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മമതാ ബാനര്‍ജിയോടൊപ്പം ഡെറക് ഒബ്രിയന്‍, ഡോള സെന്‍ എന്നിവരുള്‍പ്പെടെ അവരുടെ പാര്‍ട്ടിയിലെ അഞ്ച് എംപിമാരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ബസില്‍ കൊണ്ടുപോയി. പ്രതിഷേധത്തില്‍ വായും വായമൂടിക്കെട്ടി (ബാന്‍ഡ് എയ്ഡ് ഒട്ടിച്ച്) ആണ് മമതാ ബാനര്‍ജി പോയത്. 'സര്‍ക്കാര്‍ ഞങ്ങളോട് മോശമായി പെരുമാറുകയാണ്,' പോലീസ് ബസിനുള്ളില്‍ നിന്ന് നല്‍കിയ വീഡിയോ സന്ദേശത്തില്‍ മമത പറഞ്ഞു. 'ജനങ്ങളുടെ ശബ്ദത്തിന് കരുത്തേകാന്‍ ഇന്ത്യ സഖ്യം പോരാട്ടം തുടരും,' അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റെല്ലാ പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ത്ഥി നേതാക്കളും ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റഡിയിലായി.
രാവിലെ മുതല്‍ വസതിക്ക് മുന്നില്‍ ഡല്‍ഹി പോലീസ് നിലയുറപ്പിച്ചിരുന്ന അരവിന്ദ് കെജ്രിവാള്‍, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് കസ്റ്റഡിയിലായത്.
കസ്റ്റഡിയിലായ ശേഷം നല്‍കിയ വീഡിയോ സന്ദേശത്തില്‍, രാജ്യത്തെ യുവാക്കള്‍ ഈ അടിച്ചമര്‍ത്തലില്‍ ഭയപ്പെടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. 'ഇന്ത്യയിലെ യുവാക്കള്‍ ഭയപ്പെടില്ല. 'വോട്ട് ചോര്‍ച്ച'യ്‌ക്കെതിരെ ഞങ്ങള്‍ പോരാടും. എല്ലാവരും മുന്നോട്ടുവന്ന് പ്രതിഷേധിക്കണം,' അദ്ദേഹം പറഞ്ഞു.
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വെള്ളിഴാഴ്ചയാണ് മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തിയത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധി സംഘത്തില്‍ മമതയും ഉണ്ടായിരുന്നു.
രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍, ഗ്യാനേഷ് കുമാറിന്റെ രാജിയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ 'വോട്ട് ചോര്‍ച്ച' ആരോപണം ഉന്നയിച്ചു. തങ്ങളുടെ 'തിരഞ്ഞെടുപ്പ് തട്ടിപ്പ്' ആരോപണം രാഷ്ട്രപതി തള്ളിക്കളയാതിരുന്നതില്‍ താന്‍ അമ്പരന്നുപോയി എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍, 'വോട്ട് ചോര്‍ച്ച'യെക്കുറിച്ചുള്ള വാദങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചു എന്ന തരത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പിന്നീട് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച രാഹുല്‍ ഗാന്ധി, തങ്ങള്‍ക്ക് മുന്നിലുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ കണ്ട് നിവേദനം നല്‍കാന്‍ പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയിലെത്തുമെന്ന് അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്രമക്കേടുകള്‍ക്കെതിരെ വരുന്ന തിങ്കളാഴ്ച വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
News in English:
Amid protests in the national capital against Chief Election Commissioner Gyanesh Kumar, four former chief ministers from the opposition ranks were detained by police on Saturday. Kerala's former Chief Minister Pinarayi Vijayan, West Bengal's former Chief Minister Mamata Banerjee, Delhi's former Chief Minister Arvind Kejriwal, and Tripura's former Chief Minister Manik Sarkar were taken into police custody while attempting to join the 'Cockroach Janata Party' protest in the capital.
Along with Pinarayi Vijayan, CPI(M) MP John Brittas was also detained by the police and shifted to the detention center at Chhatrasal Stadium. Manik Sarkar was also taken into custody during the protest. After arresting Pinarayi, the police drove around with him in Delhi for over two hours. Pinarayi appeared heavily exhausted due to the police action in the intense heat.
After being intercepted by the police at South Avenue in Central Delhi, the Trinamool Congress supremo and several party MPs staged a sit-in at a bus stand and were subsequently detained by the police.
Along with Mamata Banerjee, five MPs from her party, including Derek O'Brien and Dola Sen, were taken into police custody and escorted in a police bus. Mamata Banerjee went to the protest with her mouth covered with a bandage (band-aid). "The government is treating us badly," Mamata said in a video message from inside the police bus. "The INDIA bloc will continue its fight to give strength to the voice of the people," she added.
All other opposition leaders and student leaders were detained while attempting to join the protest at Jantar Mantar.
Arvind Kejriwal, outside whose residence Delhi Police had been stationed since morning, was detained when he attempted to step out of his house to participate in the protest.
In a video message released after his detention, Kejriwal said the youth of the country will not be intimidated by this suppression. "The youth of India will not be afraid. We will fight against 'vote leakage'. Everyone must come forward and protest," he said.
Mamata Banerjee had arrived in Delhi on Friday to participate in the opposition's protests against Chief Election Commissioner Gyanesh Kumar. Mamata was also part of the INDIA bloc delegation that met President Droupadi Murmu on Friday evening to demand the removal of Gyanesh Kumar.
During the meeting with the President, opposition leaders raised their allegations of 'vote leakage', demanding Gyanesh Kumar's resignation and the cancellation of all assembly elections held over the past two years. Lok Sabha Leader of Opposition Rahul Gandhi stated he was surprised that the President did not dismiss their 'election fraud' allegations.
However, reliable sources later clarified that Rahul Gandhi's claims regarding President Droupadi Murmu accepting arguments about 'vote leakage' were false.
Speaking after the meeting, Rahul Gandhi announced that since they want to exhaust all available options, opposition leaders will visit the Supreme Court on Monday to submit a memorandum to Chief Justice Surya Kant.
The INDIA bloc has also called for large-scale protests on coming Monday against the irregularities of the Election Commission. Earlier this morning, CJP leaders Abhijit Dipke, Ashutosh Ranka, and Sourav Das, who landed in Delhi to participate in the protest, were detained by the police.


COMMENTS