മുംബൈ: അഭിനയ മികവ് കൊണ്ട് മാത്രമല്ല, വേറിട്ട നിലപാടുകളിലൂടെയും ബോൾഡ് ഫാഷൻ പരീക്ഷണങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടുന്ന പാർവതി തിരുവോത്ത് വീണ...
മുംബൈ: അഭിനയ മികവ് കൊണ്ട് മാത്രമല്ല, വേറിട്ട നിലപാടുകളിലൂടെയും ബോൾഡ് ഫാഷൻ പരീക്ഷണങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടുന്ന പാർവതി തിരുവോത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുംബൈയിൽ നടന്ന പ്രമുഖ ഫാഷൻ ലൈഫ്‌സ്റ്റൈൽ മാസികയായ 'ഡേർട്ടി മാഗസിൻ' വാർഷിക ആഘോഷ ചടങ്ങായ 'ഡേർട്ടി കട്ട് 26' ലാണ് താരം തികച്ചും അപ്രതീക്ഷിതമായ ലുക്കിലെത്തി ഏവരെയും ഞെട്ടിച്ചത്.
ഗോഥിക് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കറുത്ത മിനി ഡ്രസ്സാണ് പാർവതി ചടങ്ങിൽ ധരിച്ചിരുന്നത്. ഇതിനൊപ്പം ബ്ലാക്ക് ബ്രാലറ്റും നെറ്റ് കൊണ്ടുള്ള ലൂസ് ടോപ്പും ചേർന്ന ഔട്ട്ഫിറ്റ് താരത്തിന് അതീവ ബോൾഡ് ലുക്ക് നൽകി. മുഖത്തിന്റെ പകുതി ഭാഗത്തോളം മറയ്ക്കുന്ന കറുത്ത നെറ്റ് വെയ്‌ലും ഈ ലുക്കിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രമുഖ സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളാണ് പാർവതിക്കായി ഈ വിന്റേജ് ലുക്ക് ഒരുക്കിയത്.
ബോളിവുഡ് താരങ്ങളായ വിജയ് വർമ്മ, ഉർഫി ജാവേദ്, ഗുർഫത്തേഹ് പിർസാദ എന്നിവരുൾപ്പെടെയുള്ള വൻ നിര പങ്കെടുത്ത ഫാഷൻ വേദിയിലാണ് മലയാളത്തിന്റെ പ്രിയ നടി തന്റെ വസ്ത്രധാരണം കൊണ്ട് വിസ്മയം തീർത്തത്. താരത്തിന്റെ റെഡ് കാർപ്പറ്റ് എൻട്രിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സിനിമയിൽ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന തീയേറ്റർ വിജയത്തിന് പിന്നാലെയാണ് ഫാഷൻ ലോകത്തെയും അമ്പരപ്പിച്ചുകൊണ്ട് പാർവതിയുടെ ഈ പുതിയ മേക്ക് ഓവർ. വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ട് 'മലയാളത്തിന്റെ ഉർഫി ജാവേദ്' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും താരത്തെ വിശേഷിപ്പിക്കുന്നത്. വസ്ത്രധാരണത്തിലെ ഈ ധീരമായ പരീക്ഷണത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഫാഷൻ പ്രേമികളിൽ നിന്നും പാർവതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Key Words : Parvathy Thiruvothu, Mumbai Fashion, Social Media

COMMENTS