. തിരുവനന്തപുരം : കാരുണ്യ ആരോഗ്യ പദ്ധതികള്‍ക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ക്ലെയിമുകള്‍ തീ...
.
തിരുവനന്തപുരം : കാരുണ്യ ആരോഗ്യ പദ്ധതികള്‍ക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് 307.10 കോടി രൂപയുടെ അധിക അനുമതിയും കാരുണ്യ ബെനവലന്റ് ഫണ്ടിന് 293.62 കോടി രൂപയുമാണ് അനുവദിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് വകയിരുത്തിയ 592 കോടിയുടെ ബജറ്റ് വിഹിതത്തിന് പുറമെയാണ് അധിക തുക അനുവദിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ പെന്‍ഡിങ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനും പദ്ധതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമാണ് സര്‍ക്കാര്‍ അധിക ഫണ്ട് വകയിരുത്തിയത്.
Key Words : Karunya health schemes, VD Satheesan Government

COMMENTS