കണ്ണൂർ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിലാണെന്ന സൂചനകൾ ശക്തമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ പുതിയ ഫേസ്ബ...
കണ്ണൂർ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിലാണെന്ന സൂചനകൾ ശക്തമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. തന്നെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിച്ച പാർട്ടിയെ തള്ളിക്കൊണ്ടുള്ളതാണോ ദിവ്യയുടെ പ്രതികരണമെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനകം സജീവമായിക്കഴിഞ്ഞു.
ഒരു ബുദ്ധകഥയെ ഉദ്ധരിച്ചുകൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മെ ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക് കടക്കാൻ സഹായിച്ച ചങ്ങാടത്തെ, അക്കരെയെത്തിയ ശേഷം ജീവിതകാലം മുഴുവൻ തലയിൽ ചുമന്നുകൊണ്ട് നടക്കേണ്ടതില്ലെന്ന ഉപദേശമാണ് കുറിപ്പിന്റെ ഉള്ളടക്കം.
രാഷ്ട്രീയ പ്രതിസന്ധികളിൽ പാർട്ടി കൈവിട്ടതിലുള്ള നിരാശയും, പുതിയ രാഷ്ട്രീയ നിലപാടുകളിലേക്കുള്ള ചുവടുവെപ്പുമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സി.പി.എം മാറ്റിയിരുന്നു. തുടർന്നുണ്ടായ നിയമനടപടികളിലും പാർട്ടി പരസ്യമായ പിന്തുണ നൽകാതിരുന്നത് ദിവ്യയെ പ്രകോപിപ്പിച്ചിരുന്നതായാണ് സൂചന.
പാർട്ടി കോട്ടയായ കണ്ണൂരിൽ മുൻനിര വനിതാ നേതാവായിരുന്ന പി.പി. ദിവ്യയുടെ ഈ പുതിയ നീക്കം സി.പി.എം നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കണ്ണൂർ രാഷ്ട്രീയത്തിൽ ഇത് വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
Key Words : PP Divya, CPM

COMMENTS