സ്റ്റോക്ക്‌ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രമുഖ ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസെന് പ്രഖ്യാപിച്ചു. പ...
സ്റ്റോക്ക്‌ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രമുഖ ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസെന് പ്രഖ്യാപിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ കണികകളിലൊന്നായ ന്യൂട്രിനോകളെ കണ്ടെത്തുന്നതിനായി അന്റാർട്ടിക്കയിൽ 'ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി'സ്ഥാപിക്കുന്നതിന് നൽകിയ നിർണായക സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രകൃതിയിലെ ഏറ്റവും അവ്യക്തവും ഉയർന്ന ഊർജ്ജമുള്ളതുമായ കണികകളായതിനാൽ 'പ്രേതകണങ്ങൾ' (Ghost Particles) എന്നാണ് ന്യൂട്രിനോകൾ അറിയപ്പെടുന്നത്. ദക്ഷിണധ്രുവത്തിലെ അന്റാർട്ടിക് ഹിമപാളികൾക്ക് അടിയിൽ ഒരു ക്യൂബിക് കിലോമീറ്റർ വിസ്തീർണ്ണത്തിൽ ആയിരക്കണക്കിന് ഒപ്റ്റിക്കൽ സെൻസറുകൾ സ്ഥാപിച്ചാണ് ഐസ്ക്യൂബ് ഒബ്സർവേറ്ററി ഈ കണികകളെ വിജയകരമായി കണ്ടെത്തിയത്.
പ്രകാശത്തിന് പകരം ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളെ അടിസ്ഥാനമാക്കി പ്രപഞ്ചത്തിലെ ദൂരെയുള്ള പ്രതിഭാസങ്ങളെയും ഗാലക്സികളെയും കുറിച്ച് പഠിക്കാൻ സഹായിക്കുന്ന 'ന്യൂട്രിനോ അസ്ട്രോണമി' എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് ഫ്രാൻസിസ് ഹാൽസെന്റെ ഈ ഗവേഷണം ശക്തമായ അടിത്തറയിട്ടു.
നിലവിൽ അമേരിക്കയിലെ University of Wisconsin-Madison-ലെ പ്രൊഫസറും ഐസ്ക്യൂബ് പ്രൊജക്റ്റിന്റെ മുഖ്യ ഗവേഷകനുമാണ് 82-കാരനായ ഫ്രാൻസിസ് ഹാൽസെൻ. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ യു.എസ് ഡോളർ) ആണ് പുരസ്കാരത്തുക.
Key Words : Nobel Prize, Scientist Francis Halzen

COMMENTS