വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ നടന്നു. വരുന്ന യു.എസ്. ഇടക്കാ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ നടന്നു. വരുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ജനങ്ങളോട് എത്രയും വേഗം വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഈ വൻ പ്രതിഷേധ പ്രകടനങ്ങൾ.
'നോ കിങ്സ്: വോട്ട് ഏർലി'എന്ന പേരിൽ സംഘടിപ്പിച്ച ഈ റാലികളിൽ വോട്ടർമാരെ നേരത്തെ തന്നെ പോളിങ് ബൂത്തുകളിൽ എത്തിക്കുക എന്നതിനായിരുന്നു പ്രധാന മുൻഗണന നൽകിയത്. ട്രംപിന്റെ അധികാര പ്രയോഗങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
'ഇൻഡിവിസിബിൾ' ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഷിംഗ്ടൺ ഡി.സി., ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലാണ് റാലികളും പ്രാദേശിക കൂട്ടായ്മകളും അരങ്ങേറിയത്. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്ന് നിർണ്ണയിക്കുന്നതാണ് ഈ വരാനിരിക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പ്. ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തപാൽ വോട്ടുകളും ഏർലി വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്.


COMMENTS