തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നെന്ന മുൻ എൽഡിഎഫ് ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോൺ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നെന്ന മുൻ എൽഡിഎഫ് ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോൺഗ്രസ് പാർട്ടിയാണ് തനിയെ മന്ത്രിയാക്കിയതെന്നും ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകളെ പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. മുൻ കാലങ്ങളിലേതുപോലെ ശസ്ത്രക്രിയയ്ക്കൊപ്പം വയറ്റിൽ കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന പരിപാടി ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ സംയുക്ത വാർത്താസമ്മേളനം നടത്തിയ മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കെതിരെയും മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു.
വിവാദമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികൾക്കുള്ള മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയ മന്ത്രി, മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കൂട്ടിച്ചേർത്തു.
Key Words : Health Minister; K. Muraleedharan

COMMENTS