തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിദേശയാത്ര നടത്തിയ മന്ത്രിമാരെക്കുറിച്ചും യാത്രാ വിവരങ്ങളെക്കുറിച്ചും നി...
തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിദേശയാത്ര നടത്തിയ മന്ത്രിമാരെക്കുറിച്ചും യാത്രാ വിവരങ്ങളെക്കുറിച്ചും നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഒൻപത് മന്ത്രിമാരാണ് നിലവിൽ നാല് മാസം പിന്നിടുമ്പോൾ വിദേശയാത്ര നടത്തിയത്.
ഇതിൽ പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരും സ്വന്തം നിലയ്ക്കാണ് വിദേശയാത്ര പോയത്. എന്നാൽ യാത്ര ചെലവ് വഹിച്ചത് ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. അതേസമയം, സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വൈക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഔദ്യോഗിക യാത്രയുടെ ചെലവുകൾ വഹിക്കുന്നത് സർക്കാരാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശയാത്ര നടത്തിയ മന്ത്രിമാരും യാത്ര ചെയ്ത സ്ഥലങ്ങളും
ഒ ജെ ജനീഷ് – ഒമാൻ, ഖത്തർ
മോൻസ് ജോസഫ് – യു.എസ്.എ.
ടി സിദ്ദിഖ് – സൗദി അറേബ്യ
ബിന്ദു കൃഷ്ണ – ബഹ്റൈൻ
രമേശ് ചെന്നിത്തല – യു.എ.ഇ., യു.എസ്.എ.
കെ എം ഷാജി – ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.
പി സി വിഷ്ണുനാഥ് – ബഹ്റൈൻ, യു.എ.ഇ.
വി ഇ അബ്ദുൾ ഗഫൂർ – യു.എ.ഇ.
ഷിബു ബേബി ജോൺ – യു.എ.ഇ.
Key words : VD Satheesan, UDF Government, Foreign Trip

COMMENTS