വാഷിംഗ്ടൺ: ഇറാനെതിരെ ആക്രമണം നടത്താനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതാ...
വാഷിംഗ്ടൺ: ഇറാനെതിരെ ആക്രമണം നടത്താനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ട്. ഈ മാസമാദ്യം ഇറാനെ ആക്രമിക്കാനായിരുന്നു നെതന്യാഹുവിന്റെ പദ്ധതി. 'ഫൈനാൻഷ്യൽ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടുമൊരു സംഘർഷ സാധ്യത ഒഴിവാക്കാനായാണ് നെതന്യാഹുവിന്റെ പദ്ധതിയെ ട്രംപ് എതിർത്തതെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 10-ന്റെ വാരാന്ത്യത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ, ഭരണകൂട കേന്ദ്രങ്ങൾ, ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തയാറെടുത്തിരുന്നതായി വിഷയവുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളെ ഉദ്ധരിച്ച് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, പാകിസ്ഥാനും ഖത്തറും വഴി ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും ഇപ്പോഴും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാൽ വാഷിംഗ്ടൺ ടെഹ്റാന്റെ നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചർച്ചയ്ക്കുള്ള സാധ്യതകൾ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് അരാഗ്ചി പറഞ്ഞു. നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി വീണ്ടും തുറക്കും. അതിനുശേഷം അന്തിമ കരാറിലെത്തുന്നത് വരെ കൂടുതൽ ഘട്ട ചർച്ചകൾ നടത്തുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words : Benjamin Netanyahu, Iran, Trump

COMMENTS