കൊച്ചി : നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ എഫ്ഐആറിൽ പ്രധാന പ്രതിയായ സുഹൈൽ സജീവിന്റെ പേരില്ലെന്ന തരത്തിലുള്ള ...
കൊച്ചി : നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ എഫ്ഐആറിൽ പ്രധാന പ്രതിയായ സുഹൈൽ സജീവിന്റെ പേരില്ലെന്ന തരത്തിലുള്ള വിവാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. ദൃക്സാക്ഷികൾ നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും തുടർനടപടികളിലും അന്വേഷണത്തിലുമാണ് പ്രതിയെ കൃത്യമായി ഉൾപ്പെടുത്തിയതെന്നും പോലീസ് വിശദീകരിച്ചു.
മദ്യലഹരിയിൽ വാഹനമോടിച്ചാണ് അപകടം വരുത്തിയതെന്ന കണ്ടെത്തലിനെ തുടർന്ന് പ്രതികളെ നിയമപരമായി റിമാൻഡ് ചെയ്തിട്ടുണ്ടെന്നും കേസിൽ ശക്തമായ അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
Key Words : Nedumbassery Road Accident, Police, Suhail, FIR


COMMENTS