നെടുമ്പാശേരി: കൊച്ചി വിമാനത്താവള റോഡിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടത്തിൽ, മുഖ്യപ്രതിയായ സുഹൈൽ സജീവ് (19) അപകടസമയത്ത് ...
നെടുമ്പാശേരി: കൊച്ചി വിമാനത്താവള റോഡിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടത്തിൽ, മുഖ്യപ്രതിയായ സുഹൈൽ സജീവ് (19) അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഒക്ടോബർ 11-ന് പുലർച്ചെ അത്താണിക്ക് സമീപം സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിന് പുറകിലിടിച്ചാണ് കർണാടക, വയനാട്, പാലക്കാട് സ്വദേശികളായ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്.
സംഭവദിവസം അപകടത്തിന് മുൻപ് പ്രതി കൊച്ചിയിലെ മൂന്ന് വ്യത്യസ്ത ബാറുകളിൽ ഇരുന്ന് മദ്യപിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. കേരളത്തിൽ മദ്യപിക്കാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ, 19 വയസ്സുകാരനായ പ്രതിക്ക് നിയമം ലംഘിച്ച് മദ്യം വിളമ്പിയ നെടുമ്പാശേരിയിലെ കോർട്ട്യാഡ് ബൈ മാരിയറ്റ്, കടവന്ത്രയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നീ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതി സുഹൈലിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം കുറ്റകരമായ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരെയും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു . പ്രതികളുമായി അപകടസ്ഥലത്തും ബാറുകളിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും മുന്നോട്ട് പോവുകയാണ്.
Key words : Nedumbassery Accident, Suhail

COMMENTS