കൊച്ചി : നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌കൂട്ടറി...
കൊച്ചി : നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌കൂട്ടറില്‍ സഞ്ചരിച്ച ഒന്നുമറിയാത്ത മൂന്നു കുട്ടികളാണ് മരിച്ചത്. ആ പ്രതിയെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന്മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് എന്തിനാണെന്നാണ് പൊതുവില്‍ സംശയം ഉയര്‍ന്നത്. അയാളെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസ് അല്ല, കോടതിയാണ്. പൊലീസ് പ്രതിയെ കോടതിക്ക് കൊടുക്കുമ്പോള്‍, കോടതിയാണ് റിമാന്‍ഡ് ചെയ്യുന്നത്.
21 വയസ്സില്‍ താഴെയുള്ളവര്‍ പ്രതികളായാല്‍ അവരെ ബോസ്റ്റല്‍ ഹോമിലേക്ക് അയക്കുന്നതാണ് നിയമം. അതിന്റെ അര്‍ത്ഥം പ്രതി കേസില്‍ നിന്നും രക്ഷപ്പെട്ടു എന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും പ്രതിക്ക് നല്‍കാനുള്ള നടപടിയാണ് പൊലീസ് കൈക്കൊള്ളുന്നത്.
പ്രതിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ആശങ്കയും വേണ്ട. ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഈ പ്രതിക്ക് കൊടുക്കാന്‍ കഴിയാവുന്ന എറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന്ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഉറപ്പുനല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനുവേണ്ടി പൊലീസും പ്രോസിക്യൂഷനും നിലകൊള്ളും. ഒരു പഴുതു പോലുമില്ലാതെ നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ പ്രതിക്ക് വാങ്ങി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Key Words : Ramesh Chennithala, Nedumbassery Accident


COMMENTS