കൊച്ചി : നെടുമ്പാശ്ശേരി അത്താണി റോഡിൽ മിനി കൂപ്പർ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷണൽ മജിസ്ട്രേറ്റ്...
കൊച്ചി : നെടുമ്പാശ്ശേരി അത്താണി റോഡിൽ മിനി കൂപ്പർ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി തള്ളി.
കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇന്നലെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി ഇന്നു വിധി പറയാനായി കോടതി മാറ്റുകയായിരുന്നു. ഈ മാസം 11നാണ് നെടുമ്പാശേരിയിൽ വച്ച് സുഹൈൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 3 പേർ കൊല്ലപ്പെട്ടത്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്ഐആറിലെ വിവരങ്ങൾ പോലും ശരിയല്ല. അപകടം സാക്ഷി കണ്ടു എന്നു പറയുന്നത് ശരിയല്ല. സ്കൂട്ടറില് സഞ്ചരിച്ചത് 3 പേരാണ്, ഇത് അപകടത്തിന് കാരണമാകുന്നതാണ്. അപകടം ഉണ്ടായ ശേഷം സുഹൈല് എവിടേക്കും ഓടിപ്പോയില്ല തുടങ്ങിയ വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.
Key Words : Nedumbassery Accident, Angamaly Court, Bail plea, Suhail


COMMENTS