Case against V.Joy & Kadakampally Surendran
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. സി.പി.എം നേതാക്കളായ വി.ജോയി എം.എല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഭവം. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എസ്.ഐ ഗോകുലിനെതിരെയാണ് വധഭീഷണി ഉണ്ടായത്.
അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജയചന്ദ്രനോട് വി.ജോയി വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
`അയാളെക്കൊണ്ടു പൊറുതിമുട്ടുകയാണെങ്കില്‍, ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ'യെന്നു പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ സമയത്ത് സിപിഎം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. എന്നാല്‍ താന്‍ ആരെയെങ്കിലും കൊല്ലുമെന്നു പറഞ്ഞിട്ടില്ലെന്നും ഒരു കൊലപാതകം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞതെന്നുമാണ് വി.ജോയിയുടെ ഈ വിഷയത്തിലെ വിശദീകരണം.
Keywords: Police, Murder threat, Case, V.Joy, Kadakampally Surendran



COMMENTS