തിരുവനന്തപുരം : സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട്...
തിരുവനന്തപുരം : സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരില്‍നിന്നു മറുപടി ലഭിച്ചിട്ടില്ല. 66 ഗ്രാമപഞ്ചായത്തുകളെ സിആർഇസഡ് നിയന്ത്രണ വിഭാഗത്തില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും എ.കെ.എം. അഷ്റഫിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി.
2019ലെ കോസ്റ്റല്‍ റെഗുലേഷൻ സോണ്‍ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയാറാക്കിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം കേരളത്തിലെ 10 തീരദേശ ജില്ലകളില്‍ കോസ്റ്റല്‍ റെഗുലേഷൻ സോണ്‍ സംബന്ധിച്ച വിജ്ഞാപനം ബാധകമായിട്ടുണ്ട്.
2011ലെ ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2,161 പേരോ അതില്‍ കൂടുതലോ ഉള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് എ വിഭാഗത്തിലും, അതില്‍ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് ബി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനുവദനീയമായതും മുൻകൂർ അനുമതി നേടാത്തതുമായ ഗാർഹിക നിർമാണങ്ങള്‍ ക്രമവത്കരിക്കാൻ അനുമതി നല്കാൻ വ്യവസ്ഥയുണ്ട്. അത്തരം ക്രമവത്കരണ നടപടികള്‍ കേരള തീരദേശ പരിപാലന അഥോറിറ്റി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Key Words : VD Satheesan

COMMENTS