ബംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എം.പിമാർക്കും പുതിയ ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുകയുടെ പരിധി സംസ്ഥാന സർക്കാർ...
ബംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എം.പിമാർക്കും പുതിയ ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുകയുടെ പരിധി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. ഒക്ടോബർ എട്ടിന് പുറത്തിറങ്ങിയ പുതിയ സർക്കാർ ഉത്തരവ് പ്രകാരമാണ് തീരുമാനം.
നിലവിലെ പരിധിയായ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് തുക ഉയർത്തിയത്. മന്ത്രിമാർക്കും എം.പിമാർക്കും പുറമെ ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങാനുള്ള പരിധി 25 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
വിപണിയിലെ കാറുകളുടെ വിലവർദ്ധനവും ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള സുരക്ഷിതമായ വാഹനങ്ങളുടെ ആവശ്യകതയും കണക്കിലെടുത്താണ് ധനവകുപ്പ് ഈ സാമ്പത്തിക പരിധി പുതുക്കി നിശ്ചയിച്ചത്. മുൻ വർഷങ്ങളിൽ നിശ്ചയിച്ചിരുന്ന തുകയ്ക്ക് നിലവിൽ മികച്ച വാഹനങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Key Words : MP, Karnataka Government, Minister


COMMENTS