വാഷിംഗ്ടൺ: ചർച്ചകൾക്കുള്ള വാതിൽ തുറന്നിടുമ്പോഴും ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിനുള്ള സാധ്യത തള്ളിക്കളയാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ...
വാഷിംഗ്ടൺ: ചർച്ചകൾക്കുള്ള വാതിൽ തുറന്നിടുമ്പോഴും ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിനുള്ള സാധ്യത തള്ളിക്കളയാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച തന്നെ ഇറാനെതിരെ സൈനിക നടപടി ഉണ്ടായേക്കാമെന്ന ശക്തമായ സൂചനയാണ് ട്രംപ് മാധ്യമങ്ങൾക്ക് നൽകിയത്.
ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർ
ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ ഞായറാഴ്ച തന്നെ ആക്രമണമുണ്ടാകുമോ എന്ന ചോദ്യത്തിന്, "ഒരുപക്ഷേ നാളെ (ഞായറാഴ്ച)... അതിനുള്ള സാധ്യതയുണ്ട്" എന്ന് ട്രംപ് പ്രതികരിച്ചു.
ഇറാനുമായി വലിയൊരു നയതന്ത്ര കരാറിലെത്താൻ തനിക്ക് താല്പര്യമുണ്ടെന്ന് വ്യക്തമാക്കുമ്പോഴും, അതിന് ഇറാൻ ഭരണകൂടം തയ്യാറാകുമോ എന്ന കാര്യത്തിൽ ട്രംപ് സംശയം പ്രകടിപ്പിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിന് ഇറാൻ താല്പര്യം കാണിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കപ്പൽ ഉപരോധം പൂർണ്ണമായി പിൻവലിക്കാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് ടെഹ്റാൻ.
അതേസമയം, അമേരിക്കയോ ഇസ്രയേലോ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പേർഷ്യൻ ഉൾക്കടലിലേക്ക് യുഎസ് യുദ്ധക്കപ്പലുകളെ പ്രവേശിപ്പിക്കില്ലെന്നും ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമേഷ്യയിൽ യുദ്ധഭീതിയും ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവ് സംബന്ധിച്ച ആശങ്കകളും ഇതോടെ വീണ്ടും ശക്തമായി.
Key Words : Military Action, Donald Trump, US- Iran, Iran

COMMENTS