തിരുവനന്തപുരം: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുണ്ടായ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പ...
തിരുവനന്തപുരം: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുണ്ടായ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയതായി തെളിയിക്കാൻ ഔദ്യോഗിക രേഖകളില്ലെന്ന് കായിക വകുപ്പ്. നിയമസഭയിൽ കായിക മന്ത്രി ഒ.ജെ. ജെനീഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനി പണം അയച്ചതായി പറയുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളോ ബാങ്ക് ഇടപാട് രേഖകളോ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കായിക വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Key Words : Ministar Bindhu, Messi Sponsorship, Sports Department, Reporter TV

COMMENTS