ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലില്‍ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തില്‍ 9 ഉ...
ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലില്‍ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തില്‍ 9 ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. 2 ഹെഡ് കോണ്‍സ്റ്റബിള്‍മാർ, 7 ജയില്‍ വാർഡൻമാർ (ഗ്രേഡ് II ഗാർഡുമാർ) എന്നിവരുള്‍പ്പെടെ 9 ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
സെല്ലിലുണ്ടായിരുന്ന തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയില്‍ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു. തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥൻ തങ്കപാണ്ഡിക്കും മറ്റ് രണ്ട് ജീവനക്കാർക്കും പരുക്കേറ്റു. തങ്കപാണ്ഡിക്ക് തലയ്ക്കാണ് പരുക്കേറ്റത്.
ഉദ്യോഗസ്ഥരെ മർദ്ദിച്ചവശരാക്കിയ ശേഷം 17 ഓളം വരുന്ന വിചാരണ തടവുകാരുടെ സംഘം ജയില്‍ വളപ്പില്‍ നിന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ച് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. ഇതിനോടകം ഏതാനും തടവുകാരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Key Words : Mass Escape, Jail Escape, Thekkampatti Sub-Jail, Suspended

COMMENTS