Shajan Skaria's father K T Skaria passed away
എരുമേലി: ഇടകടത്തി കരിയിലക്കുളം വീട്ടില്‍ കെ.ടി സ്കറിയ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
സംസ്കാര ശുശ്രൂഷ ഞായറാഴ്ച രാവിലെ 11.30 ന് ഇടകടത്തിയിലെ വസതിയില്‍ നടക്കും. തുടര്‍ന്ന് ഉമികുപ്പ ലൂര്‍ദ്ദ് മാതാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടക്കും.
55 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകനാണ് കെ.ടി സ്കറിയ. അന്നമ്മ സ്കറിയയാണ് ഭാര്യ. പരേതന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ അടക്കം ഏഴ് മക്കളുണ്ട്.
Keywords: K T Skaria, Passed away, Shajan Skaria, Marunadan Malayali


COMMENTS