ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങൾ. മണി...
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങൾ. മണിക്കൂറുകൾ നീണ്ട കടുത്ത പ്രതിഷേധത്തിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന 'ഇന്ത്യ' സഖ്യ നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും വോട്ടർപട്ടികയിലെ ക്രമക്കേടുകളും ഉന്നയിച്ച് പാർലമെന്റ് ഹൗസിൽ നിന്നാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചത്. എന്നാൽ, ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ഇതോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി പ്രതിഷേധിച്ചത് വൻ ജനശ്രദ്ധ ആകർഷിച്ചു.
പ്രതിഷേധം കനത്തതോടെ രാത്രി 7:45 ഓടെ പൊലീസ് ബലംപ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ മലയാളി എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
Key Words : Rahul Gandhi, Protest, Delhi

COMMENTS