ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്രമതിലിലേക്ക് ഇടിച്ചുകയറി 13 തീർത്ഥാടകർ കൊല്ലപ്പെട്ടു. നവരാത്രി ആഘോഷങ്ങ...
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്രമതിലിലേക്ക് ഇടിച്ചുകയറി 13 തീർത്ഥാടകർ കൊല്ലപ്പെട്ടു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രദർശനത്തിനായി വരിനിന്നിരുന്ന ഭക്തരുടെ കൂട്ടത്തിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ 39 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് രാജ്യത്തെ നടുക്കിയ ഈ ദരുണമായ സംഭവം നടന്നത്.
ഗ്വാളിയോറിലെ പ്രശസ്തമായ ഷീത്ല മാതാ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. നെല്ല് കയറ്റി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട്, കനത്ത വാഹനങ്ങൾക്ക് വിലക്കുള്ള കുത്തനെയുള്ള ഇറക്കത്തിലൂടെ പാഞ്ഞുവരികയായിരുന്നു. വഴിയിലുണ്ടായിരുന്ന പൊലീസ് ചെക്ക് പോസ്റ്റും ബാരിക്കേഡുകളും തകർത്താണ് ട്രക്ക് മുന്നോട്ട് കുതിച്ചത്. തുടർന്ന് ദർശനത്തിനായി കാത്തുനിന്ന ഭക്തരെ ഇടിച്ചുതെറിപ്പിച്ച ശേഷം ട്രക്ക് ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിച്ചുനിൽക്കുകയായിരുന്നു.
അപകടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ ഗ്വാളിയോറിലെ ജയ ആരോഗ്യ ആശുപത്രിയുൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Truck crash


COMMENTS