അരാരിയ: പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ മദ്യവുമായി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ മദ്യക്കുപ്പികൾ സ്വന്തമാക്കാൻ നാട്ടുകാര...
അരാരിയ: പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ മദ്യവുമായി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ മദ്യക്കുപ്പികൾ സ്വന്തമാക്കാൻ നാട്ടുകാരുടെ വൻ തിരക്ക്. ബിഹാറിലെ അരാരിയ ജില്ലയിലെ റാണിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖർഹട്ട് ടോൾ പ്ലാസയ്ക്ക് സമീപമാണ് രാജ്യത്തെ ഞെട്ടിച്ച ഈ കൗതുക സംഭവം അരങ്ങേറിയത്.
VIDEO | Bihar: Liquor-laden truck crashes in Araria, locals loot bottles; police probe underway Bihar has been a dry state since April 2016, when the government imposed a complete ban on the manufacture, sale and consumption of alcohol under the Bihar Excise (Amendment) Act. (Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) October 2, 2026
അസമിൽ രജിസ്റ്റർ ചെയ്ത ആറ് ചക്രങ്ങളുള്ള മിനി ലോറി നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും സൈൻ ബോർഡിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നത് വൻതോതിലുള്ള വിദേശമദ്യ ശേഖരമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു.
സ്ത്രീകളും കുട്ടികളും മുതിർന്നവരും അടങ്ങുന്ന നൂറുകണക്കിന് നാട്ടുകാരാണ് റോഡിൽ ചിതറിയ മദ്യക്കുപ്പികളും പെട്ടികളും കൈക്കലാക്കാൻ മത്സരിച്ചോടിയത്. കിട്ടാവുന്നത്ര മദ്യക്കുപ്പികളുമായി ആളുകൾ ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനധികൃത മദ്യക്കടത്തായതിനാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ അപകടം നടന്നയുടൻ തന്നെ ലോറി ഡ്രൈവറും സഹായിയും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വലിയൊരു പങ്ക് മദ്യവും നാട്ടുകാർ കടത്തിക്കൊണ്ടുപോയിരുന്നു. തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും അവശേഷിച്ച മദ്യശേഖരം പിടിച്ചെടുക്കുകയും ചെയ്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച്, മദ്യം മോഷ്ടിച്ച നാട്ടുകാരെ കണ്ടെത്താനും അവരിൽ നിന്ന് കുപ്പികൾ വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. ഒപ്പം, 2016 മുതൽ പൂർണ്ണ മദ്യനിരോധന നിയമം നിലനിൽക്കുന്ന ബിഹാറിലേക്ക് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് (ഡ്രൈ ഡേ) ഇത്രയും വലിയ മദ്യശേഖരം എവിടെ നിന്നാണ് എത്തിച്ചതെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Key Words : Liquor, Bihar, Accident

COMMENTS