തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് എക്സൈസ് മന്ത...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്ന് മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തുന്നത് ആദ്യ സംഭവം അല്ല.
ഹോസ്റ്റലിനുള്ളിൽ മദ്യവും മയക്കുമരുന്നുമൊക്കെ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം സർവ്വകലാശാലയ്ക്കുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ പ്രകടനം നടത്തുമ്പോൾ സി പി എമ്മിന് എന്തിനാണ് നോവുന്നത് ?
കോൺഗ്രസിനെതിരെ യുദ്ധം ചെയ്യുന്നത് തങ്ങളാണ് എന്ന സന്ദേശം കൊടുക്കാനാണോ ലക്ഷ്യമെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. തങ്ങൾ ഏകോദര സഹോദരന്മാരാണ് എന്ന് വരുത്താനുള്ള വ്യഗ്രതയിലാണ് സി പി എം.
ഇ ഡി അന്വേഷണം മന്ദീഭവിപ്പിക്കണം എന്ന് ബി ജെ പി നേതൃത്വത്തോടും അമിത് ഷായോടും അഭ്യർത്ഥിക്കുകയാണോ എന്ന സംശയം ഉയരുന്നുണ്ടെന്നും ലിജു പറഞ്ഞു.
key words : Liquor Bottle , Minister M. Liju


COMMENTS