Lightning Strikes IndiGo Flight at 17,000 Feet; Nose Damage Forces Emergency Landing in Lucknow
ലഖ്നൗ: മിന്നലേറ്റ് മുന്‍ഭാഗത്തിന് (റേഡോം) കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പട്‌നയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ അടിയന്തരമായി നിലത്തിറക്കി. 17,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനത്തില്‍ മിന്നലേറ്റത്.
104 യാത്രക്കാരും ആറ് ജീവനക്കാരുമായി വന്ന വിമാനം നിശ്ചിത സമയത്തിന് എട്ട് മിനിറ്റ് മുമ്പ് സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണ്.
വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി അനുമതി ലഭിച്ച ശേഷം മാത്രമേ വിമാനത്തിന് ഇനി സര്‍വീസ് നടത്താന്‍ സാധിക്കൂ.
'അടിയന്തര സാഹചര്യങ്ങള്‍ നേരിട്ട ഒക്ടോബര്‍ 07-ലെ പട്‌ന-ലഖ്നൗ ഇന്‍ഡിഗോ 6 ഇ 625 വിമാനത്തിന് ലാന്‍ഡിംഗിനിടെ ആലിപ്പഴ വീഴ്ച അടക്കമുള്ള മോശം കാലാവസ്ഥ നേരിടേണ്ടി വരികയും റേഡോമിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ വിമാനം ലഖ്നൗ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളെ ഉടനടി വിവരമറിയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അനുമതി ലഭിച്ചാല്‍ വിമാനം വീണ്ടും സര്‍വീസ് ആരംഭിക്കും,' ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിനിടെ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് റണ്‍വേയില്‍ തട്ടിയിരുന്നു (ടെയില്‍ സ്‌ട്രൈക്ക്). കാറ്റും മോശം കാലാവസ്ഥയുമാണ് ഇതിന് കാരണമായതെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു.
News in English:
An IndiGo flight originating from Patna made an emergency landing in Lucknow, the capital of Uttar Pradesh, after its radome (nose section) was damaged by a lightning strike. The aircraft was hit by lightning while flying at an altitude of 17,000 feet.
Carrying 104 passengers and six crew members, the aircraft landed safely eight minutes ahead of its scheduled time. All passengers and crew are completely safe.
The Directorate General of Civil Aviation (DGCA), the aviation regulatory body, has launched an investigation. The aircraft will be allowed to resume operations only after receiving regulatory clearance.
"IndiGo flight 6E 625 operating between Patna and Lucknow on October 07 encountered adverse weather conditions, including hailstones, during descent, resulting in damage to the radome. However, the aircraft landed safely at Lucknow's Chaudhary Charan Singh International Airport, and all passengers disembarked safely. The concerned authorities were informed immediately. The aircraft will resume service after necessary repairs and clearances," an IndiGo spokesperson stated.
Last month, an IndiGo flight arriving from Guwahati struck its tail on the runway (tail strike) while landing at Kempegowda International Airport in Bengaluru. The airline confirmed that strong winds and bad weather caused the incident.


COMMENTS