.

കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം : ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. ഇന്നലെ 10.64 കോടി രൂപയുടെ വരു...



തിരുവനന്തപുരം : ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. ഇന്നലെ 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു.

​ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന് കാരണമായത്. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്.

​കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സർവീസുകളെ മാറ്റി നിർത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സർവീസുകളിലുൾപ്പെടെ കെഎസ്ആർടിസി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ നേട്ടമായാണ് കോർപറേഷൻ വിലയിരുത്തുന്നത്.

​വ്യാഴാഴ്ച  4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെ ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു.

​ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.

Key Words : KSRTC

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,805,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8099,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19454,Kochi.,2,Latest News,3,lifestyle,373,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2653,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1160,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1296,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2711,
ltr
item
www.vyganews.com: കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം
കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzcyy_5ysXlKFJm8n8m0ktth-0NC6MpOpv7nuqh_1NUnxkjI7NiBOM5d6rDssUyegixAXEUdnwcl0yEbzQAE7JyeC5GjZO7aU9We_iyW7F4HgPFF3X8xJ1AQyIsUPsc0t2GQVH6N1m_UXp47JTGfzh4VP_rJKunMrQH1ihCabSUbUDQXT3EZlxmSOvOR1U/s1600/ksrtc.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzcyy_5ysXlKFJm8n8m0ktth-0NC6MpOpv7nuqh_1NUnxkjI7NiBOM5d6rDssUyegixAXEUdnwcl0yEbzQAE7JyeC5GjZO7aU9We_iyW7F4HgPFF3X8xJ1AQyIsUPsc0t2GQVH6N1m_UXp47JTGfzh4VP_rJKunMrQH1ihCabSUbUDQXT3EZlxmSOvOR1U/s72-c/ksrtc.jfif
www.vyganews.com
https://www.vyganews.com/2026/10/ksrtc-gains-1064-crore-from-ticket.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/ksrtc-gains-1064-crore-from-ticket.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy