തിരുവനന്തപുരം : കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. അതിനാൽ കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് നിർദേശിച്ചിരിക്ക...
തിരുവനന്തപുരം : കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. അതിനാൽ കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് വിദഗ്ധസമിതി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നിയമസഭയിലെത്തി.
കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. കണ്ണൂരിലെ കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ദുരൂഹതയുണ്ടെന്നും, ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടില് പറയുന്നുണ്ട്. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധന നടത്താനും റിപ്പോര്ട്ടില് വിദഗ്ധ സമിതി ശുപാർശ നല്കി.
കിഫ്ബിയുടെ പരമാധികാരത്തിന് കടിഞ്ഞാൺ ഇടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. ഇതിനായി പ്രവർത്തനത്തിൽ ഓഡിറ്റ് വേണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്. പത്ത് വർഷത്തെ പ്രവർത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയിൽ നിന്ന് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്ശ ചെയ്യുന്നു.
വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽ നിന്ന് ഒഴിവാക്കണം. കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണം, തിരിച്ചടവിനായി വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണം, നിലവിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കണം, ഇതിനായി 2026–27 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് വാർഷിക ബജറ്റിൽ തുക വകയിരുത്തണം, കിഫ്ബിയുടെ ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിക്കണം, കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് കടം മാറ്റി പലിശ ഭാരം കുറയ്ക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണം എന്നീ ശുപാര്ശകളാണ് വിദഗ്ധ സമിതി നല്കുന്നത്.
ഫണ്ട് സമാഹരണം, പദ്ധതികൾക്ക് ധനസഹായം നൽകൽ എന്ന നിലയിൽ കിഫ്ബി തുടരേണ്ടതില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ടില് പറയുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന യഥാർത്ഥ ലക്ഷ്യം ഇല്ലാതായി എന്നും റിപ്പോര്ട്ടിലുണ്ട്.
അതേസമയം, കണ്ണൂരിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ദുരൂഹമെന്നാണ് വിദഗ്ധ സമിതി റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിട്ടുള്ളത്. ജില്ലയിൽ ഏറ്റെടുക്കലിന് വലിയ ക്രമക്കേട് നടന്നുവെന്നാണ് വിദഗ്ധസമിതിയുടെ നിരീക്ഷണം. ഭൂമി വിലയുടെ അഞ്ചിരട്ടി തുകയിൽ ആണ് കണ്ണൂരിലെ ഭൂമി ഏറ്റെടുത്തത്, അതായത് 3829 ഏക്കർ 9572 കോടിക്ക്. ഈ നടപടിയിൽ സമഗ്ര പരിശോധന ആവശ്യമാണെന്നും സമിതി ആവശ്യപ്പട്ടു.
Key Words : KIIFB


COMMENTS